പേജുകള്‍‌

ചൊവ്വാഴ്ച, നവംബർ 25, 2008

ഐ.ടി. തൊഴിലാളികള്‍ - ഗൂഗിള്‍ ടോക്ക്, ഒരു പഠനം

Satish: ഹായ് അളിയാ...
Ranjith: ഹലോ മച്ചാ,എന്നാ ഉണ്ട് വിശേഷം?
Satish:ഓ എന്നാ പറയാനാ...ഇന്നു രാവിലെ കൂടി ഒരു മീറ്റിങ്ങ് ഉണ്ടായിരുന്നു.
Ranjith:അന്നോ?

Satish:അതെ, വല്യ കഷ്ടമാ..

Ranjith:എന്താ കാര്യം?

Satish:ഇവിടെ ഒരു ചെറിയ ലേ ഓഫ് ഒക്കെ ഉണ്ടായിരുന്നു.
Ranjith:അയ്യോ, ശരിക്കും?

Satish:ചെന്നൈ ഓഫീസ് അടച്ചു പൂട്ടി.
Ranjith:ദൈവമേ...

Satish:അവിടെ 200 പേര്‍ ഉണ്ടായിരുന്നു, അതില്‍ 150 പേര്‍ക്കും 'പിങ്ക് സ്ലിപ്പ്'!
Ranjith:എല്ലാവരും ബെഞ്ചില്‍ ആയിരുന്നിരിക്കും,അല്ലെ?

Satish:ഏയ് അങ്ങനെ ഒന്നും ഇല്ല. കണ്ടവരെ ഒക്കെ അങ്ങ് പിടിച്ചു പുറത്താക്കി. അല്ലാതെ എന്താ! കുറെ ആള്‍ക്കാരുണ്ടായിരുന്നു, എല്ലാവരും ഇപ്പൊ പുറത്താ!
Ranjith:ഓ.ക്കേ.

Satish:ഞങ്ങളുടെ കാര്യത്തില്‍ ഇതുവരെ കുഴപ്പം ഒന്നും ഇല്ല. എന്നാണാവോ...

Ranjith:ശരി, അവിടെ എന്തോ പ്രശനങ്ങള്‍ ഉണ്ടായിരുന്നു അല്ലെ? ആരൊക്കെയോ പറയുന്നതു കേട്ടു.

Satish:അതെ ലാഭം എല്ലാം കുറഞ്ഞു കുറഞ്ഞു ഇരിക്കുവാ. അതുകൊണ്ട് കുറെ മുകളിലുള്ള ആള്‍ക്കാരെ പറഞ്ഞു വിടുകയാ.
Ranjith:അപ്പോ നിങ്ങള്‍ക്ക് കുഴപ്പം ഒന്നും വരാന്‍ സാധ്യത ഇല്ലാലോ.

Satish:ഹാ..ഇതു വരെ കുഴപ്പം ഒന്നും ഇല്ല.പക്ഷെ ഇതല്ലേ കോര്‍പ്പറേറ്റ് ലോകം! എപ്പോ എന്താ സംഭവിക്കുക എന്ന് ആര്‍ക്കാ അറിയാവുന്നേ !
Ranjith:അത് ശരിയാ.

Satish:പിന്നെ നിന്‍റെ കമ്പനി എങ്ങനെ ഉണ്ട്? അവിടെ കുഴപ്പം ഒന്നും ഇല്ലെന്നു വിശ്വസിക്കുന്നു.
Ranjith:ഏയ് ഇല്ല, ഇവിടെ അങ്ങനെ ഒരു പരിപാടിയേ ഇല്ല. അതുകൊണ്ട് ഇവിടെ ആര്‍ക്കും പേടിയും ഇല്ല. എന്തൊക്കെ ആയാലും ഇവിടെ മാത്രമല്ലേ ഇങ്ങനെ ബെഞ്ചില്‍ ഇരുന്നു സുഖിക്കാന്‍ പറ്റു!

Satish:അതെ അതെ, പക്ഷേ എന്തായാലും എനിക്ക് വല്യ ടെന്‍ഷന്‍ ആയിരുന്നു. എന്‍റെ കൂടെ ഉള്ള കുറെ പേരെയും പറഞ്ഞു വിട്ടു.അതും കുറെ മാനേജഴ്സിനെ ഒക്കെ പുറത്താക്കി.

Ranjith:വല്ലോ പെര്‍ഫോമന്സും നോക്കി ആയിരിക്കും...
Satish:ഒരാള്‍ ഇവിടുത്തെ റീജ്യണല്‍ മാനേജര്‍ ആയിരുന്നു.

Ranjith:ഓഹോ,അപ്പോ നല്ല പോലെ ചിക്കിലി കിട്ടുന്നവരായിരിക്കും

Satish:അത് ശരിയാ, 10-15 ലക്ഷം ഒക്കെ മേടിച്ചിരുന്നവരാ.

Ranjith:ആഹാ!

Satish:ഇപ്പോ വല്ലപ്പോഴും ഇങ്ങനെ ചാറ്റ് ചെയ്യുന്നതാ ആകെ ഒരു ആശ്വാസം.

Ranjith:ഹി ഹി...ഇവിടെ അത് തന്നെ എപ്പോഴും ഒരു ആശ്വാസം!

Satish:നിന്‍റെ ഒരു സമയം!

Ranjith:പക്ഷേ ചായ കുടിച്ചു എത്ര നേരം ഇരിക്കും? പിന്നെ വല്ലപ്പോഴും പോയി ടി.വി. കാണും, അത് മാത്രമാ ഒരു entertainment! പിന്നെ ഇടക്കിടെ ഒന്നു മയങ്ങും...

Satish:സുഖിച്ചോടാ സുഖിച്ചോ! മറ്റുള്ളവര്‍ ഒക്കെ കഷ്ടപെടുമ്പോള്‍ അവന്‍റെ ഒരു അഹങ്കാരം കണ്ടോ! നിങ്ങളുടെ അവിടെ കുഴപ്പം ഒന്നും വരില്ലേ?
Ranjith:എന്ത് കുഴപ്പം! അല്ലാ അത് വന്നാ തന്നെ എനിക്കെന്തു കുഴപ്പം!

Satish:എടാ നിങ്ങടെ അവിടെ ഒഴിവു വല്ലോം ഉണ്ടെങ്കില്‍ ഒന്നു പറയണേ...അങ്ങോട്ട് ഒന്നു ശ്രമിക്കാം. ങ്ങാ, പിന്നെ നമ്മുടെ കൂടെ ഉണ്ടായിരുന്ന രാജീവിന്‍റെ കാര്യം നിയറിഞ്ഞോ? അവന്‍റെ ജോലി പോയി.
Ranjith:ഹും, അവന്‍റെ ഒരു അഹങ്കാരം കണ്ടപ്പോളേ ഞാന്‍ വിചാരിച്ചതാ ഇതു അധിക നാള്‍ ഇല്ലെന്നു. എന്നിട്ട് ഇപ്പൊ എന്തായി? ഞാന്‍ അന്നേ അവനോടു പറഞ്ഞതാ മനുഷ്യരായാല്‍ നിലത്തു നില്‍ക്കണമെന്ന്.

Satish:എന്നാലും കഷ്ടമായി പോയി...അവന് കെട്ടി രണ്ടു പിള്ളാരും ഉള്ളതാ.
Ranjith:അവന്‍റെ കെട്ടിയോള്‍ക്ക് ജോലി ഇല്ലേ, അത് വെച്ചു കുറെ നാള്‍ അഡ്ജസ്റ്റ് ചെയ്യട്ടെ...ആ പിന്നെ നമ്മുടെ ശരത് ഉണ്ടല്ലോ, അവന്‍ അമേരിക്കക്ക് പോയി. ഇനി അവന്‍റെയും ജാഡ കാണണം!

Satish:ഒന്നുമില്ലേലും അവന്‍റെ കുടുംബം ഒന്നു രക്ഷപെടട്ടെടാ...

Ranjith:പിന്നെ ഒരു കുടുംബം. ഒന്നു പോടാ...

Satish:ശരി ശരി...

Ranjith:അളിയാ ഞാന്‍ ഇപ്പൊ വരാം, എന്‍റെ മാനേജര്‍ വിളിക്കുന്നു. എന്തോ ഒരു അത്യാവശ്യ മീറ്റിങ്ങ് ഉണ്ടെന്നു.

Satish:ഒന്നു നിക്കെടാ, കാര്യങ്ങള്‍ ഒക്കെ ചോദിച്ചു വരുന്നതല്ലാ ഉള്ളു..

Ranjith:അതല്ലട, എന്തോ urgent ആണെന്ന്. ഡാ പിന്നെ കാണാം, ബൈ... [X]

Satish:ഡാ..ഡാ...


Ranjith is offline. You can still send this person messages and they will receive them the next time they are online. [X]

മാനേജര്‍ ഒരു പിങ്ക് നിറത്തിലെ പേപ്പര്‍ കൊണ്ടു ഡിസ്കഷന്‍ റൂമില്‍ കാത്തിരിന്നു...

10 അഭിപ്രായങ്ങൾ:

  1. കുഞ്ഞാടേ.... ദീര്‍ഘദര്‍ശനം ചെയ്ത് പേടിപ്പിക്കല്ലേ...

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം കുഞ്ഞാടെ,നമ്മുടെ ഒക്കെ ജീവിതത്തിന്‍റെ ഒരു നേര്‍കാഴ്ച അല്ലേ?

    നമുക്ക് പ്രാര്‍ത്ഥിക്കാം

    മറുപടിഇല്ലാതാക്കൂ
  3. ആചാര്യന്‍:കമന്റിനു നന്ദി,പേടിക്കുക ഒന്നും വേണ്ട, ഇതു വെറും ഭാവന മാത്രം..

    മറുപടിഇല്ലാതാക്കൂ
  4. അരുണ്‍ കായംകുളം:അതെ അതെ, അത് മാത്രമല്ലാ നമുക്കു ചെയ്യാന്‍ പറ്റു!കമന്റിനു വളരെ നന്ദി

    മറുപടിഇല്ലാതാക്കൂ
  5. ഇപ്പോ സംഭവിയ്ക്കുന്നത് ഇതൊക്കെ തന്നെ.

    മറുപടിഇല്ലാതാക്കൂ
  6. ഹൈവേമാന്‍: ഇല്ല ഹൈവേ മാന്‍, ഇതു വെറും സങ്കല്പ കഥയാ... കമന്റിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  7. ശ്രീ : അതെ അതെ...കമന്റിനു വളരെ നന്ദി.

    മറുപടിഇല്ലാതാക്കൂ

Thank you for providing the comments