പേജുകള്‍‌

വ്യാഴാഴ്‌ച, നവംബർ 20, 2008

ഒരു സോഫ്റ്റ്‌വെയര്‍ വിലാപം

വളരെ സന്തോഷത്തോടെയാണ് ടിന്‍റുമോന്‍ തനിക്ക് കിട്ടിയ പ്രൊജെക്ടിലെക്കു പോയത്. ഇത്രെയും നാള്‍ ബെഞ്ചിലിരുന്നു കഷ്ടപ്പെടുക ആയിരുന്നു, എത്ര ചോദിച്ചെന്നോ ഒരു പ്രൊജക്റ്റ്‌ കിട്ടാന്‍. പക്ഷേ അധികാരികള്‍ ഇതുവരെ മൈന്‍ഡ് ചെയ്തിരുന്നില്ല. അവസാനം അവന്‍റെ മാവും പൂത്തു.

അങ്ങനെ വളരയേറെ പ്രതീക്ഷകള്‍ തോളിലും പുറത്തും ഒക്കെ ഏറ്റി അവന്‍ തന്‍റെ പുതിയ പ്രൊജെക്ടില്‍ എത്തി. ടിന്‍റുമോന്‍ ഉള്‍പടെ വെറും 3 പേര്‍ അടങ്ങുന്ന ടീം. ബാക്കി രണ്ട് ആണുങ്ങളും.

"കണ്ട മണ്ണ് പണിക്കാരെ ഒക്കെ വിട്ടിരിക്കുന്നു, ഹും ഇവന്മാര്‍ക്ക് ഈ പ്രൊജെക്ടില്‍ മാത്രമെ വരാന്‍ കണ്ടൊള്ളോ? വേറെ എത്രയോ നല്ല പ്രൊജെക്ടുകള്‍, എത്രയോ നല്ല പെണ്‍കുട്ടികള്‍! എന്നിട്ടും എനിക്ക് ഇതു തന്നെ ഗതി!" ടിന്‍റുമോന്‍ മനസ്സില്‍ ചിന്തിച്ചു.

പക്ഷേ അതിനൊന്നും അവന്‍റെ സന്തോഷത്തെ തകര്‍ക്കാനായില്ല, കാരണം അവന്‍ ബെഞ്ചില്‍ ഇരുന്നു ഒരുപാടു കരഞ്ഞിരുന്നു. ദൈവം അവന്‍റെ കരച്ചില്‍ കണ്ടു മനസ്സലിഞ്ഞു അവന് നല്‍കിയതാണ് ആ പ്രൊജക്റ്റ്‌.

"ഞാന്‍ ഈ പ്രൊജെക്ടില്‍ പണിഞ്ഞു പണിഞ്ഞു ഒരു താജ് മഹാള് തന്നെ പണിയും" ടിന്‍റുമോന്‍ ഇടക്കിടെ പറയാറുള്ള ഡയലോഗ് വീണ്ടും വീണ്ടും മനസ്സില്‍ ആവര്‍ത്തിച്ചു.

അങ്ങനെ ടിന്‍റുമോന്‍ പ്രൊജെക്ടില്‍ ചെന്നു പണിയാന്‍ ആരംഭിച്ചു. ഉളിയും കൊട്ടുവടിയും ഒക്കെ നല്ലതുപോലെ പ്രയോഗിച്ചു അവന്‍ സോഫ്റ്റ്വെയറുകള്‍ മിനുക്കിയെടുത്തു. കുഴപ്പങ്ങള്‍ ഉള്ള ഇടങ്ങള്‍ അവന്‍ ചാന്ത് കുഴച്ചുവെച്ചു അഡ്ജസ്റ്റ് ചെയ്തു. ക്ലയന്‍റ്, ബഗ്ഗുകള്‍ കണ്ടുപിടിച്ചപ്പോള്‍ അവന്‍ അതു‌ മറച്ചു പെയിന്റ് ചെയ്തു വൃത്തിയാക്കി. അവസാനം അവന്‍ ഒരു കൊച്ചു താജ് മഹാള്‍ തന്നെ പണിഞ്ഞെടുത്തു.

അധികാരികള്‍ എല്ലാവര്‍ക്കും സന്തോഷമായി. "ഇനിയും ഇനിയും വലുതാക്കണം ഈ പ്രൊജക്റ്റ്‌" അവര്‍ ടിന്‍റുമോനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. അവനു തന്‍റെ പണിയില്‍ അഭിമാനം തോന്നി.
അങ്ങനെ ഇരിക്കെയാണ് അധികാരികള്‍ ടിന്‍റുമോനേ വിളിച്ചു ഒരു കാര്യം പറഞ്ഞതു: "ടിന്‍റു മേശിരി, നിന്‍റെ പണി ഒക്കെ ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. അതുകൊണ്ട് നിന്‍റെ ജോലി ഭാരം കുറയ്ക്കാനായി ഒരു പുതിയ പണിക്കാരിയെ കൂടി നിന്നെ സഹായിക്കാന്‍ അയക്കുന്നു".

ടിന്‍റുമോന്‍ സന്തോഷം കൊണ്ടു സല്‍സ നൃത്തം ചവുട്ടി. അത് കണ്ടു കൂടെ ഉള്ളവര്‍ അടക്കം പറഞ്ഞു "പാവം, ജോലി ചെയ്തു വട്ടായതാണ്. പണിഞ്ഞുകൊണ്ടിരുന്നപ്പോള്‍ വല്ലോ ഹാര്‍ഡ്വെയറും തലയില്‍ വീണു കാണും".

പക്ഷേ അതിനൊന്നും വീണ്ടും ടിന്‍റുമോനെ തളര്‍ത്താനായില്ല. കാരണം ഇതായിരുന്നു അവനെ മുന്നോട്ടു നയിച്ച പ്രതീക്ഷ, എന്നെങ്കിലും ഒരു പെണ്‍കുട്ടി കൂടെ ജോലി ചെയ്യാന്‍ വരുമെന്ന പ്രതീക്ഷ. അവന്‍റെ താജ് മഹാളിനു വേണ്ടി ഒരു പണിക്കാരിയെ കൊടുത്തതിനു അവന്‍ പുണ്യാളന്മാര്‍ക്ക് പെട്ടി കണക്കിന് മെഴുകുതിരി കത്തിച്ചു.

അങ്ങനെ ആ സുദിനം വന്നെത്തി. ടിന്‍റുമോന്‍ തന്‍റെ പുതിയ പണിക്കാരിക്കായി കാത്തിരുന്നു. അവസാനം അവള്‍ വന്നു. 'അനിത', ടിന്‍റുമോന്‍റെ സങ്കല്പത്തിലെ അതെ രൂപം.

ടിന്‍റുമോന്‍ പ്രൊജെക്ടിന്ടെ ബാലപാഠങ്ങള്‍ അനിതയ്ക്ക് പറഞ്ഞുകൊടുത്തു. എത്ര ചട്ടി സിമന്റ്‌, എത്ര ചട്ടി മണല്‍ എന്നൊക്കെ വളരെ വിശദമായി അവന്‍ അവള്‍ക്കു മനസ്സിലാക്കി കൊടുത്തു. ഉളി പിടിക്കാനും, ചാന്ത് കുഴക്കാനും ഒക്കെ അവന്‍ അവളെ പഠിപ്പിച്ചു. ക്രമേണ അവര്‍ തമ്മില്‍ അടുത്തു‌, അല്ലെങ്കില്‍ ടിന്‍റുമോന് അങ്ങനെ തോന്നിപോയി. കാരണം അവളും ടിന്‍റുമോനോട് വളരെ അടുത്തിടപഴകി. അവര്‍ തമ്മില്‍ മെറ്റലും ചരലും ഒക്കെ കൈമാറി.

വിരോധാഭാസം എന്ന് പറയട്ടെ, അവന്‍ തന്‍റെ മനസ്സിലെ ഇഷ്ടം അവളോട്‌ തുറന്നു പറഞ്ഞില്ല. അങ്ങനെ പ്രൊജെക്ടിന്ടെ പണി എല്ലാം കഴിയാറായി, ഇനി അല്പം മിനുക്ക്‌ പണികള്‍ മാത്രം. "ഇന്നു തന്നെ മനസ്സിലെ ഇഷ്ടം അവളോട്‌ തുറന്നു പറയണം" ടിന്‍റുമോന്‍ മനസ്സില്‍ പ്രതിഞ്ഞ എടുത്തു, "അല്ലെങ്കില്‍ താമസിച്ചു പോയാലോ?". അവനു ചെറിയ ഒരു ആശങ്കയും ഉണ്ടായി.

ടിന്‍റുമോന്‍ തന്‍റെ സ്നേഹം പ്രകടിപ്പിക്കാനായി തങ്ങള്‍ പണിഞ്ഞ താജ് മഹാളിനു മുകളില്‍ കയറി, എന്നിട്ട് ഉളി എടുത്തു അവന്‍ കൊത്താന്‍ ആരംഭിച്ചു.

"അ...നി...താ" അവന്‍ മനസ്സില്‍ പതിഞ്ഞത് പോലെ തന്നെ അവിടെ കൊത്തിവെച്ചു.

പെട്ടെന്നാണ് അനിത വേറെ ഒരു പ്രൊജെക്ടിലെ ഒരു പണിക്കാരനുമായി ടിന്‍റുമോന്‍റെ മുന്നില്‍ വന്നത്.

"ടിന്‍റുമോനേ, ഞാന്‍ കുറെ നാളായി പറയണം എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു, നല്ല സമയം വരട്ടെ എന്ന് കരുതി". അനിത പറഞ്ഞു.

ടിന്‍റുമോന്റെ ഉള്ളൊന്നു പിടച്ചു. ഉള്ളില്‍ എന്ത് ചെയ്യണം എന്ന് അറിയാന്‍ വയ്യാത്ത ഒരു അവസ്ഥ ആയിരുന്നു. എങ്കിലും അവന്‍ മനസ്സാനിധ്യം വീണ്ടെടുത്തു. "അവള്‍ തന്‍റെ സ്നേഹം തുറന്നു പറയാന്‍ വന്നിരിക്കുന്നു, അതും അവളുടെ ഏറ്റവും നല്ല സുഹൃത്തിനെ കൂടി കൂട്ടിയിരിക്കുന്നു, ധൈര്യത്തിനായിരിക്കും". ടിന്‍റുമോന്‍റെ ചിന്തകള്‍ കാടു കയറി.

"അത്..അത്.. " അനിതയുടെ ശബ്ദം ഇടറി.

"മടിക്കാതെ പറഞ്ഞോളു..." ടിന്‍റുമോന്‍ അവള്‍ക്കു ധൈര്യം പകര്‍ന്നു.

അനിത അടുത്തുനിന്ന പണിക്കാരനെ ചൂണ്ടി കാണിച്ചു പറഞ്ഞു "ഇതാണ് എന്‍റെ കല്യാണം നിശ്ചയിക്കപ്പെട്ട പണിക്കാരന്‍...!"

ഒരു നിമിഷം, അത് മാത്രമേ ടിന്‍റുമോന്‍ കണ്ടുള്ളൂ. അവന്‍റെ കയ്യില്‍ ഇരുന്ന ഉളി ഉയര്‍ന്നുപൊങ്ങി.


"ആ..."

(The End)

17 അഭിപ്രായങ്ങൾ:

 1. അങ്ങനെ ടിന്‍റുമോന്‍ പ്രൊജെക്ടില്‍ ചെന്നു പണിയാന്‍ ആരംഭിച്ചു. ഉളിയും കൊട്ടുവടിയും ഒക്കെ നല്ലതുപോലെ പ്രയോഗിച്ചു അവന്‍ സോഫ്റ്റ്വെയറുകള്‍ മിനുക്കിയെടുത്തു. കുഴപ്പങ്ങള്‍ ഉള്ള ഇടങ്ങള്‍ അവന്‍ ചാന്ത് കുഴച്ചുവെച്ചു അഡ്ജസ്റ്റ് ചെയ്തു. ക്ലയന്‍റ്, ബഗ്ഗുകള്‍ കണ്ടുപിടിച്ചപ്പോള്‍ അവന്‍ അതു‌ മറച്ചു പെയിന്റ് ചെയ്തു വൃത്തിയാക്കി. അവസാനം അവന്‍ ഒരു കൊച്ചു താജ് മഹാള്‍ തന്നെ പണിഞ്ഞെടുത്തു.

  മറുപടിഇല്ലാതാക്കൂ
 2. ഇതില്‍ ആരായിരിക്കും അന്തരിക്കുന്നത്?? അതോ ആരും അന്തരിക്കില്ലേ?...

  മറുപടിഇല്ലാതാക്കൂ
 3. കൊള്ളാം കുഞ്ഞാടെ !! അവളെ ടിന്റുമോന്‍ തട്ടിയോ ?

  മറുപടിഇല്ലാതാക്കൂ
 4. ടിന്റുമോന്‍ കീ ജയ്..
  അവളും,പണിക്കാരനും പോയി തുലയട്ടെ.
  പോസ്റ്റ് കലക്കി.

  മറുപടിഇല്ലാതാക്കൂ
 5. അവസാനം ആരുടെ കഴുത്തിലാണ് ഉളി പതിഞ്ഞത്..ടിന്റു മോന്റെയോ അവളുടെയോ

  മറുപടിഇല്ലാതാക്കൂ
 6. അങ്ങനെ ടിന്‍റുമോന്‍ പ്രൊജെക്ടില്‍ ചെന്നു പണിയാന്‍ ആരംഭിച്ചു. ഉളിയും കൊട്ടുവടിയും ഒക്കെ നല്ലതുപോലെ പ്രയോഗിച്ചു അവന്‍ സോഫ്റ്റ്വെയറുകള്‍ മിനുക്കിയെടുത്തു. കുഴപ്പങ്ങള്‍ ഉള്ള ഇടങ്ങള്‍ അവന്‍ ചാന്ത് കുഴച്ചുവെച്ചു അഡ്ജസ്റ്റ് ചെയ്തു. ക്ലയന്‍റ്, ബഗ്ഗുകള്‍ കണ്ടുപിടിച്ചപ്പോള്‍ അവന്‍ അതു‌ മറച്ചു പെയിന്റ് ചെയ്തു വൃത്തിയാക്കി. അവസാനം അവന്‍ ഒരു കൊച്ചു താജ് മഹാള്‍ തന്നെ പണിഞ്ഞെടുത്തു.

  അണ്ണാ അത് കലക്കി. ഇനിയും വെടിക്കെട്ട് സാധനങ്ങള്‍ ഇറങ്ങട്ടെ

  മറുപടിഇല്ലാതാക്കൂ
 7. ഉളിയുടെ ഇര ആര്?അവള്‍?അവന്‍?ട്വിന്‍റുമോന്‍?അതോ ഞാനോ?

  മറുപടിഇല്ലാതാക്കൂ
 8. ഹൈവേമാന്‍ : വളരെ നന്ദി. കഥയുടെ അവസാനം വായനക്കാരുടെ ഇഷ്ടം പോലെ ആയിക്കോ...

  മറുപടിഇല്ലാതാക്കൂ
 9. smitha adharsh:വളരെ നന്ദി സ്മിത ചേച്ചി. ടിന്റുമോന്റെ ഇതുപോലുള്ള കഥകള്‍ ഇനിയും ഉണ്ട്!

  മറുപടിഇല്ലാതാക്കൂ
 10. കാന്താരിക്കുട്ടി:അത് കാന്താരിക്കുട്ടിയുടെ ഇഷ്ടം പോലെ ആയിക്കോ!കമന്റിനു നന്ദി.

  മറുപടിഇല്ലാതാക്കൂ
 11. കുറുപ്പിന്റെ കണക്കു പുസ്തകം: നന്ദിയുണ്ട് കുറുപ്പേ...

  മറുപടിഇല്ലാതാക്കൂ
 12. അരുണ്‍ കായംകുളം:ഏയ് അവന്‍ അരുണ്‍ ആവാന്‍ യാതൊരു സാധ്യതയും ഇല്ല!

  മറുപടിഇല്ലാതാക്കൂ
 13. Alternate ending
  -----------------------------------------------
  കഥ ഇങ്ങനെ ആയാല്‍ എങ്ങനെ ഇരിക്കും?
  -----------------------------------------------
  ഉളി കൊണ്ടു ടിന്റുമോന്റെ കൈ മുറിഞ്ഞു, ആ മുറിവില്‍ നിന്നും ചോര പൊടിയാന്‍ തുടങ്ങി.
  "ങീ ങീ..."ടിന്റുമോന്‍ നിലത്തു വീണ കുട്ടികളെ പോലെ പോട്ടികരയാന്‍ തുടങ്ങി.
  ഇതു കണ്ട അനിതയ്ക്ക് സഹിച്ചില്ല. അവള്‍ ഓടി ടിന്റുമോന്റെ അടുത്ത് വന്നു..

  മറുപടിഇല്ലാതാക്കൂ
 14. അപ്പൊ ടിന്റുമോൻ ഉളി സ്വന്തം കാലിലാണോ ഇട്ടത്? അവസാനത്തെ നിലവിളിക്ക് ടിന്റുമോന്റെ ശബ്ദവുമായി നല്ല സാദൃശ്യം!!

  മറുപടിഇല്ലാതാക്കൂ
 15. ടിന്റു മോനേ....................
  അനിതയുടെ അലർച്ച കേൾക്കാൻ ടിന്റു മോന്റെ കണ്ണുകൾക്കായില്ല, അവളുടെ വേദന കാണാൻ ടിന്റു മോന്റെ കാതുകൾക്കായില്ല......

  അതെവിടെയാ തറച്ചത്..? ആ ഉളിയേയ്. ടിന്റൂനോ, സുഹൃത്തിനോ, അ...നി...ത..ക്കോ?

  മറുപടിഇല്ലാതാക്കൂ
 16. lakshmy :ടിന്റുമോന് ആളെ കൊല്ലാനുള്ള ധൈര്യം ഒന്നും ഇല്ല...കമന്റിനു നന്ദി.

  മറുപടിഇല്ലാതാക്കൂ
 17. കുറുക്കൻ:ഉളി എവിടെ വേണെങ്കിലും തറപ്പിച്ചോ... എനിക്ക് ഒരു വിരോധോം ഇല്ല. കമന്റ് ഇട്ടതിനു നന്ദി.

  മറുപടിഇല്ലാതാക്കൂ

Thank you for providing the comments