പേജുകള്‍‌

വ്യാഴാഴ്‌ച, നവംബർ 13, 2008

ഹരികൃഷ്ണന്റെ കഥ

വര്‍ഷം 2010. പാലക്കടുത്തുള്ള പാറമേല്‍ ഗവണ്‍‌മെന്റ് ഭ്രാന്താശുപത്രി.
"അയ്യോ...അവര്‍ എന്നെ കൊല്ലാന്‍ വരുന്നേ..! എനിക്ക് വീട്ടി പോണേ..." സെല്ലിന്‍റെ കതകു തുറന്നു വന്ന നേഴ്സിനെ തള്ളി വീഴ്ത്തി പുറത്തുകടക്കാന്‍ ശ്രമിച്ചുകൊണ്ട് ഹരികൃഷ്ണന്‍ നിലവിളിച്ചു.
"എന്‍റെ കര്‍ത്താവേ, ഈ പ്രാന്തനെ ആരേലും ഒന്നു പിടിച്ചു നിറുത്തണേ" താഴെ വീണ നേഴ്സ് വിളിച്ചു പറഞ്ഞു. വാതില്‍ക്കല്‍ നിന്ന രണ്ടു തടിമാടന്‍ അറ്റെന്‍ഡര്‍മാര്‍ ഓടി വന്നു ഹരികൃഷ്ണനെ പിടിച്ചു നിറുത്തി. അവരുടെ കരാള ഹസ്തങ്ങളില്‍ നിന്നും ഹരികൃഷ്ണന്‍ കുതറി നോക്കി. എവിടെ രക്ഷ! ആറടിയുള്ള മുട്ടാളന്മാരുടെ മുന്നില്‍ എലുമ്പനായ ഹരികൃഷ്ണന്‍ എന്ത് ആവാന്‍.
"ഹും ഇവനെ ഷോക്ക് റൂമിലേക്ക്‌ കൊണ്ടുപോകൂ" നേഴ്സ് അലറി.
ഉടനെ തന്നെ ആ മുട്ടാളന്മാര്‍ ഹരികൃഷ്ണനെ പൊക്കി എടുത്തു ഷോക്ക് റൂമിലേക്ക്‌ കൊണ്ടു പോയി. 110 വാട്ട് കറന്റ് അവന്‍റെ സിരകളിലൂടെ കടന്നു പോയപ്പോള്‍ ഹരികൃഷ്ണന് എന്തോ ഒരു ആശ്വാസം തോന്നി. അവന്‍ പതുക്കെ ഒരു മയക്കത്തിലേക്ക് വഴുതി വീണു.
ആശുപത്രിയിലെ അന്തേവാസികള്‍ക്ക് ഇത് ഒരു സ്ഥിരം കാഴ്ച ആയിരുന്നു. വെറും ആറു മാസങ്ങള്‍ക്കു മുന്‍പാണ് ഹരികൃഷ്ണനെ അവിടെ അഡ്മിറ്റ് ചെയ്തത്. പക്ഷേ അന്ന് തൊട്ടിന്നുവരെ ചികില്‍സിച്ചിട്ടും ഒരു മാറ്റവും ഇല്ല. ഇടയ്ക്ക് വല്ലപ്പോഴും ഒരു വിഭ്രാന്തി, അല്ലാത്തപ്പോള്‍ ഏതോ ലോകത്ത് ചിന്തയില്‍ ആണ്ടങ്ങനെ ഇരിക്കും. എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് കുറെ ഉത്തരങ്ങള്‍ ഉള്ളിലൊതുക്കി ഒരു നോട്ടം മാത്രം സമ്മാനിക്കും. വിഭ്രാന്തിയുടെ സമയങ്ങളില്‍ കണ്ണില്‍ കാണുന്നതൊക്കെ എറിഞ്ഞുടക്കും, അല്ലാത്തപ്പോള്‍ വെറും പാവത്തിനെ പോലെ പെരുമാറും. അവിടെ ഡോക്ടര്‍ ആയിരുന്ന സുധീഷിനു ഹരികൃഷ്ണനെ ചികില്‍സിച്ചു ഭേദമാക്കണം എന്ന് വളരെ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ എന്ത് ചെയ്യാന്‍. എന്ത് ചോദിച്ചാലും ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച്‌ അവന്‍ ആര്‍ക്കും പിടികൊടുക്കാതെ അങ്ങനെ നടക്കും.
അങ്ങനെ ഇരിക്കുമ്പോളാണ് സുധീഷിനു സ്ഥലം മാറ്റം വന്നത്. ദീര്‍ഖ നാളായി അവിടെ സേവനം ചെയ്തുവന്ന സുധീഷിനെ പിരിയാന്‍ അവിടുത്തെ അന്തേവാസികള്‍ക്ക് വല്യ വിഷമം ആയിരുന്നു. പക്ഷേ വിധിയുടെ വിളയാട്ടതിനു വഴങ്ങി അല്ലാ പറ്റു.അങ്ങനെ അവരുടെ ഒക്കെ യാത്ര അയപ്പ് സ്വീകരിച്ചു സുധീഷ്‌ യാത്ര ആയി.
പകരമായി അങ്ങോട്ട് വന്നത് ഒരു ലേഡി ഡോക്ടര്‍ ആയിരുന്നു. പേരു സംഗീത. അവിടുത്തെ നേഴ്സുമാര്‍ക്ക് ഒന്നും സംഗീതയെ പിടിച്ചില്ല. കാരണം കാഴ്ചയില്‍ അവരെകാളൊക്കെ സുന്ദരിയായിരുന്നു അവള്‍. "ഹും അവളുടെ ഒരു നടത്തം കണ്ടില്ലേ" സംഗീത ഇല്ലാത്തപ്പോള്‍ നേഴ്സുമാര്‍ അവളെക്കുറിച്ച് പിറുപിറുത്തു.
സംഗീത വന്നു ജോലി ഒക്കെ ഏറ്റെടുത്ത ശേഷം അവള്‍ അവിടുത്തെ അന്തേവാസികളുടെ ഫയല്‍ ഒക്കെ പരിശോദിച്ചു. എല്ലാം സാധാരണ ഭ്രാന്തന്‍മാര്‍ മാത്രം. ജീവിതത്തിന്‍റെ ഏതോ നിസഹായ അവസ്ഥയില്‍ മനസ്സിന്‍റെ താളം തെറ്റിയവര്‍. പക്ഷേ അതില്‍ ഒന്നില്‍ അവളുടെ കണ്ണ് ഉടക്കി നിന്നു.
പേരു :ഹരികൃഷ്ണന്‍.
വയസ്സ് :31
രോഗ കാരണം : അവ്യക്തം.
"അത്ഭുതം ആയിരിക്കുന്നു" അവള്‍ മനസ്സില്‍ ഓര്‍ത്തു. "ഒരു കാരണവും ഇല്ലാതെ ഒരാള്‍ ഭ്രാന്തന്‍ ആവുക! ഇതില്‍ എന്തോ നിഗൂടത ഉണ്ട്".
സംഗീത ഹരികൃഷ്ണനെ കുറിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. അവിടെ ഉള്ള നേഴ്സുമാരോടും അറ്റെന്‍ഡര്‍മാരോടും ഒക്കെ അവനെ പറ്റി അന്വേഷിച്ചു. ആര്‍ക്കും കൂടുതല്‍ ഒന്നും അറിയില്ല. വഴിയില്‍ അലഞ്ഞു നടന്ന ഹരികൃഷ്ണനെ ആരോ നാട്ടുകാര്‍ ചേര്‍ന്നു ആശുപത്രിയില്‍ എത്തിച്ചതാണത്രേ. സംഗീത അവന്‍റെ പഴയ ഫയല്‍ ഒക്കെ വീണ്ടും പരിശോദിച്ചു. ഇടക്ക് അര്‍ത്ഥമില്ലാതെ ഓരോ പുലമ്പലുകള്‍ - ബ്ലോഗ് എഴുതണം ബ്ലോഗ് വായിക്കണം, അവനെ തകര്‍ക്കണം എന്നൊക്കെ, പക്ഷേ അതാരും കാര്യമാക്കി ഇല്ല.
പക്ഷേ സംഗീതയ്ക്ക് അതില്‍ എന്തോ പന്തികേട് തോന്നി. അവള്‍ ഹരികൃഷ്ണനോട് സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷേ വീണ്ടും പഴയ ആ ചിരി മാത്രം. അപ്പോഴാണ് സംഗീത താന്‍ MBBS നു സെക്കന്‍ഡ്‌ ലാംഗ്വേജ് ആയി പഠിച്ച ഹിപ്നോട്ടിസത്തെ പറ്റി ഓര്‍മ്മിച്ചത്. "യസ്, അത് തന്നെ! അതൊന്നു പരീക്ഷിച്ചു കളയാം..." അവള്‍ മനസ്സില്‍ പറഞ്ഞു.
അങ്ങനെ സംഗീത ഹരികൃഷ്ണനെ ഹിപ്നോട്ടിസത്തിനു വിധേയനാക്കി .അതോടെ രഹസ്യങ്ങളുടെ ചുരുള്‍ അഴിഞ്ഞു. അവന്‍ അഭ്യസ്ത വിധ്യന്‍ ആയിരുന്നു. ഏതോ നല്ല കോളേജില്‍ നിന്നും M.Tech ബിരുദം നേടിയിട്ടുണ്ട്. നല്ല ജോലി, നല്ല കുടുംബം. അങ്ങനെ ഇരിക്കുമ്പോളാണ് അവന് ബ്ലോഗ് എഴുതുന്നതില്‍ കമ്പം കയറിയത്. ആദ്യമൊക്കെ എല്ലായിടത്തുനിന്നും നല്ല പ്രതികരണം ആയിരുന്നു. ആരാധകര്‍ പെരുകി, എല്ലാവരും അവനെ വാനോളം പുകഴ്ത്തി. പെണ്‍കുട്ടികള്‍ അവന്‍റെ ഫോട്ടോ അവരുടെ മുറിയില്‍ പ്രതിഷ്ടിച്ചു. ലോകര്‍ അവനെ ബ്ലോഗിന്‍റെ ഗുരുവായി വാഴ്ത്തി. ബ്ലോഗ് എഴുതുന്നതില്‍ അവന് എതിരാളികള്‍ ഇല്ലായിരുന്നു.

അങ്ങനെ അവന്‍ അശ്വമേധം നടത്തികൊണ്ടിരുന്നപ്പോള്‍ ആണ് ഒരു പാവം ബ്ലോഗ്ഗര്‍ കായംകുളത്തുനിന്നു എത്തിയത്. അവനെ എല്ലാവരും സ്നേഹത്തോടെ 'കുഞ്ഞാട്' എന്ന് വിളിച്ചു. അവനും ബ്ലോഗുകള്‍ എഴുതി തുടങ്ങി. പക്ഷേ ഹരികൃഷ്ണന് അതൊന്നും പിടിച്ചില്ല. അവന്‍ കുഞ്ഞാടിനെ തകര്‍ക്കാന്‍ കുപ്രചരണങ്ങള്‍ തുടങ്ങി. കുഞ്ഞാട് എഴുതുന്നത് ബ്ലോഗ് പാരമ്പര്യത്തിന്റെ നീതിക്ക് നിരക്കാത്തതാണെന്ന് അവന്‍ പ്രചരിപ്പിച്ചു. കുഞ്ഞാടിനെതിരെ അവന്‍ ബ്ലോഗുകള്‍ എഴുതി. പക്ഷേ അതിനൊന്നും കുഞ്ഞാടിനെ തടഞ്ഞു നിറുത്താന്‍ ആയില്ല. നാട്ടുകാര്‍ ഹരികൃഷ്ണനെ വിട്ടു കുഞ്ഞാടിനെ വാഴ്ത്താന്‍ ആരംഭിച്ചു.
ഇതു സഹിക്കാന്‍ വയ്യാതെ ഹരികൃഷ്ണന്‍ കുഞ്ഞാടിനെ വകവരുത്താന്‍ തീരുമാനിച്ചു. രാത്രിയില്‍ പതിയിരുന്നു ആക്രമിക്കണം. ഹരികൃഷ്ണന്‍ മനസ്സില്‍ ഉറപ്പിച്ചു.അങ്ങനെ രാത്രി കുഞ്ഞാട് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി വരുന്ന വഴിയില്‍ ഹരികൃഷ്ണന്‍ പതിയിരുന്നു. കുഞ്ഞാട് മൂളിപാട്ടൊക്കെ പാടി വന്നപ്പോള്‍ ഹരികൃഷ്ണന്‍ അവനെ പുറകില്‍ നിന്നും ആക്രമിച്ചു. പക്ഷേ ആയോധന കലകളില്‍ നിപുണനായ കുഞ്ഞാടുണ്ടോ വിടുന്നു. കുങ് ഫു‌, കരാട്ടേ, കളരി പയറ്റ്, ഇതെല്ലം കുഞ്ഞാട് ഹരികൃഷ്ണന് കാണിച്ചു കൊടുത്തു. അവന്‍ ഹരികൃഷ്ണനെ അടിച്ച് നിലമ്പരിശാക്കി കളഞ്ഞു. ഇടയില്‍ എപ്പോളോ ഒരു അടി സ്ഥാനം തെറ്റി ഹരികൃഷ്ണന്റെ തലയ്ക്കു കൊണ്ടു.

"ഞാന്‍ എവിടെയാ" ഹരികൃഷ്ണന്‍ ഹിപ്നോടിക് നിദ്രയില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. സംഗീതയെ കണ്ട അവന്‍ പരിഭ്രമിച്ചു. "ഞാന്‍ എവിടെയാ?" അവന്‍ അസ്വസ്ഥനായി ചോദിച്ചു.
"പേടിക്കണ്ട" സംഗീത പറഞ്ഞു."ഹരികൃഷ്ണന്റെ ബ്ലോഗുകള്‍ ഇന്നും ജനങ്ങള്‍ വായിക്കുന്നുണ്ട്."
"സത്യമാണോ?" ആശ്ചര്യത്തോടെ ഹരികൃഷ്ണന്‍ ചോദിച്ചു.
സംഗീത ഇന്‍റര്‍നെറ്റില്‍ കയറി ഹരികൃഷ്ണന്റെ ബ്ലോഗ് സ്റ്റാറ്റിസ്റ്റിക്സ് ഒക്കെ കാണിച്ചു കൊടുത്തു. ശരിയാണ് ആളുകള്‍ വയിക്കുകേം കമന്റ് ഇടുകേം ഒക്കെ ചെയ്തിട്ടുണ്ട്. ഹരികൃഷ്ണന് ഒരു സന്തോഷം തോന്നി."അപ്പോം കുഞാടോ?" അവന്‍ അല്പം ദേഷ്യത്തോടെ ചോദിച്ചു."കുഞ്ഞാടിന്റെ ബ്ലോഗുകളും ആളുകള്‍ വായിക്കുന്നുണ്ട്, കമന്റുകള്‍ ഇടുകേം ചെയ്യുന്നു. പക്ഷേ നിന്‍റെ ബ്ലോഗ് ആരാധകര്‍ ആരും നിന്നെ വിട്ടു പോയിട്ടില്ല..."സംഗീത ഹരികൃഷ്ണനോട് ആ സത്യങ്ങള്‍ തുറന്നു പറഞ്ഞു. അവന്‍റെ മനസ്സില്‍ കൊണ്ടു നടന്ന ഒരു അഗ്നി പര്‍വതം ഇറക്കി വെച്ച ഒരു അനുഭവം ഹരികൃഷ്ണന് ഉണ്ടായി."പിന്നെ ഞാന്‍ ഇത്ര നാളും ഈ വിദ്വേഷം മനസ്സില്‍ വെച്ചു ഭ്രാന്തനായി നടന്നതെന്തിനു?" ഹരികൃഷ്ണന്‍ ആരോടെന്നില്ലാതെ ചോദിച്ചു പോയി.
അവന്‍ പതിയെ പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ബ്ലോഗുകള്‍ അവന്‍ വീണ്ടും എഴുതി, നാട്ടുകാര്‍ കമന്റും ഇട്ടു. അവന്‍റെ ജിവിതത്തിന്റെ താളം കണ്ടെത്താന്‍ സഹായിച്ച ഡോക്ടറോട് അവന് ഒരു ബഹുമാനവും ആരാധനയും ഒക്കെ തോന്നി പോയി. അത് പ്രേമമായി വളര്‍ന്നു.
അവന് ആശുപത്രിയില്‍ നിന്നും പോകുവാനുള്ള സമയം വന്നു. പോകുന്നതിനു മുന്‍പ് അവന്‍ സംഗീതയോട് ചോദിച്ചു"ഡോക്ടര്‍ എനിക്ക് ഇനി ഒരു ആഗ്രഹം കൂടി ഉണ്ട്, എനിക്ക് ഡോക്ടറെ കല്യാണം കഴിക്കണം."
സംഗീത അതിന് മറുപടിയായി ഒന്നു പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു:
"ഈ ജീവിതത്തില്‍ എനിക്ക് ഒരു വിവാഹം ഉണ്ടെങ്കില്‍ അത് കുഞ്ഞാടും ഒത്തായിരിക്കും..."

(ശുഭം... എന്ന് വിശ്വസിക്കുന്നു...)

18 അഭിപ്രായങ്ങൾ:

  1. :(

    ആ ഭെര്‍ലിച്ചായനിട്ട്‌ ഒരു താങ്ങെങ്കിലും!

    മറുപടിഇല്ലാതാക്കൂ
  2. അപ്പൊ,ഗരാട്ടെ...ഗുങ്ങ്ഫു...ഗളരിപ്പയറ്റ് എല്ലാം ഗൂടി..ആ പാവം ഹരികൃഷ്ണനെ "പ്രാന്താശുപത്രീല്‍" എത്തിച്ചു...കുഞ്ഞാടിന് ഷോക്ക് അടിപ്പിക്കേണ്ടി വര്വോ?

    മറുപടിഇല്ലാതാക്കൂ
  3. കുഞ്ഞാടേ,

    അപ്പോ വെറുതേ വിടാൻ തീരുമാനിച്ചിട്ടില്ലാല്ലേ? :)

    അർമാദിച്ചോ :)

    മറുപടിഇല്ലാതാക്കൂ
  4. പാമരന്‍: ഹരികൃഷ്ണന് പകരം കര്‍ളി ഗോമെസ് എന്നായാലോ?

    മറുപടിഇല്ലാതാക്കൂ
  5. smitha adharsh: സ്മിത ചേച്ചി, കുഞ്ഞാട് ഷോക്കിന്റെ ഒക്കെ ലെവല്‍ കഴിഞ്ഞതാ...ഹി ഹി....

    മറുപടിഇല്ലാതാക്കൂ
  6. പോങ്ങുമ്മൂടന്‍ : വെറുതെ അങ്ങനെ അങ്ങ് വിട്ടാല്‍ എങ്ങനാ? ഇനിയും ഇനിയും ഇതുപോലെ ഓരോന്ന് വരില്ലേ? പ്രതികരിക്കണം...

    മറുപടിഇല്ലാതാക്കൂ
  7. കുഞ്ഞാട് രണ്ടും കല്‍പിച്ച് മേഞ്ഞ് നടക്കുവാ.അല്ലേ?
    ഈ ഹരികൃഷ്ണന്‍റെ ലിങ്ക് എന്തുവാ?

    മറുപടിഇല്ലാതാക്കൂ
  8. അരുണ്‍ കായംകുളം:കഥ വേണെങ്കില്‍ ഇതു വഴി ഒന്നു പോയി നോക്കു.... http://berlythomas.blogspot.com/2008/11/blog-post_11.html

    മറുപടിഇല്ലാതാക്കൂ
  9. കായംകുളത്തെ കുഞ്ഞാടെ ,ഇതാ ആ ലേഡി ഡോക്ടര്‍ .കായംകുളം ഗവണ്മെന്റ് ഹോസ്പിറ്റലില്‍ പുതിതായി ചാര്‍ജെടുത്ത സുമതിയാണോ ? അവള്‍ക്ക്‌ എന്‍റെ അത്രയും പ്രായം ഉണ്ടല്ലോ ? ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ലേ .കഷ്ടം .ഒടുവില്‍ പാവം സുമതി വന്ന് ചാടിയത് ഈ കുഴിയിലാണല്ലോ എന്‍റെ ബ്ലോഗ് പരമ്പര ദൈവങ്ങളെ :):)

    മറുപടിഇല്ലാതാക്കൂ
  10. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  11. അരുണ്‍ കായംകുളം: നന്ദിയുണ്ട്.... എന്നെ പോലെ ചിന്തിക്കുന്ന ഒരാളെങ്കിലും ഉണ്ടല്ലോ, ചിലപ്പോ ഒരേ നാടായതിന്റെയാ...

    മറുപടിഇല്ലാതാക്കൂ
  12. കാപ്പിലാന്‍: ഏയ്, കുഴിയില്‍ ഒന്നും ചാടിയിട്ടില്ല, കല്യാണം കഴിക്കണം എന്ന് പറഞ്ഞതല്ലാ ഉള്ളു, അങ്ങനെ സംഭവിച്ചിട്ടില്ലലോ...

    മറുപടിഇല്ലാതാക്കൂ
  13. കായം കുളം കുഞ്ഞാടെ..എന്തുവാ ഇവ്ടെ സംഭവിക്കുന്നെ.ഇനി എനിക്ക് ഷോക്ക് ട്രീറ്റ്മെന്റ് വേണ്ടി വരുമോ ?
    എന്നിട്ട് സംഗീതയെ കെട്ടിയോ കുഞ്ഞാടേ.

    മറുപടിഇല്ലാതാക്കൂ
  14. he he

    something is smelling somewhere!!

    We know its about whom!!

    മറുപടിഇല്ലാതാക്കൂ
  15. കാന്താരിക്കുട്ടി: വേണമെന്നില്ല, ഇതു പോയി ഒന്നു വായിച്ചു നോക്കു..
    http://berlythomas.blogspot.com/2008/11/blog-post_11.html

    മറുപടിഇല്ലാതാക്കൂ
  16. prasanth: ഏയ് അങ്ങനെ ഒന്നും തെറ്റിദ്ധരിക്കരുത്...ഇതു ഏതോ ഒരു ഹരികൃഷ്ണന്‍!

    മറുപടിഇല്ലാതാക്കൂ
  17. അജ്ഞാതന്‍2008, ഡിസംബർ 27 9:37 PM

    ആടും കളരി കാണ്ണിക്കുമോ???

    മറുപടിഇല്ലാതാക്കൂ

Thank you for providing the comments