പേജുകള്‍‌

തിങ്കളാഴ്‌ച, മാർച്ച് 15, 2010

ഓഫീസ്

f(x) = ax^2 + bx + c f(x) =0
രമണി  ടീച്ചര്‍ മാത്സ് ക്ലാസ്സില്‍ തക്രിധിയായി equations ബോര്‍ഡില്‍ എഴുതി പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. ഉച്ചയുണ്  കഴിഞ്ഞുള്ള ആദ്യ ക്ലാസ്സ്‌ ആയതു കൊണ്ട് ഞാന്‍ അതില്‍ ഒന്നും ശ്രദ്ധിക്കാതെ നാല് മണിക്ക് ചായയുടെ കൂടെ പരിപ്പുവട വേണോ പഴം പൊരി  വേണോ എന്ന് മനസ്സില്‍ കണക്കു കൂട്ടികൊണ്ടിരിക്കുവായിരുന്നു. ആകെ 25 രൂപ ഉണ്ട്..ഹും ഒരു 10 പരിപ്പുവട എങ്കിലും അകത്താക്കാം...
അല്ലെങ്കില്‍ 5 പരിപ്പുവടയും 5 പഴം പൊരിയും ആയാലോ? അപ്പോള്‍ ചായ?
ഞാന്‍ a,b,c എന്നിവയ്ക്ക് പരിപ്പുവട, പഴം പൊരി, ചായ എന്ന രീതിയില്‍ value കൊടുത്തു നോക്കി. എന്നിട്ടും ആ equation സോള്‍വ്‌ ചെയ്യാന്‍ പറ്റുന്നില്ല. ഛെ! ടീച്ചര്‍ അത് സോള്‍വ്‌ ചെയ്യാന്‍ പഠിപ്പിച്ചിരുന്നത് ശ്രദ്ധിച്ചിരുന്നെങ്കില്‍...ഞാന്‍ ഒരു നിമിഷം  ആലോചിച്ചു പോയി.
അങ്ങനെ ഇരിക്കുമ്പോഴാണ് അടുത്ത് ഇരുന്ന ടിന്‍റു മോന്‍ എന്നെ തട്ടി വിളിച്ചിട്ട് പറഞ്ഞത്, "അളിയാ പ്രശ്നമായി, ഇന്നലെ   കഴിച്ച ബീഫ് വയറ്റി കിടന്നു ഉടക്കുന്നു". 
"ഹിഹി , ഇന്നലെ നിന്‍റെ  ആ തീറ്റി കണ്ടപ്പോഴേ ഞാന്‍ വിചാരിച്ചതാ. ഏതായാലും സാരമില്ല", ഞാന്‍ പറഞ്ഞു, "ഒരു അര മണിക്കൂര്‍ നീ പിടിച്ചിരുന്നോ". ഞാന്‍ അവനെ സമാധാനിപ്പിച്ചു. കല്യാണത്തിന് പോയി വെട്ടി വിഴുങ്ങിയപ്പോ ഓര്‍ക്കണമായിരുന്നു, ഞാന്‍ മനസ്സില്‍ ചിരിച്ചു.
തലേ ദിവസം ഞങ്ങള്‍ എല്ലാവരും കൂടി ഒരു കല്യാണത്തിന് പോയി നല്ലവണ്ണം വെട്ടി വിഴുങ്ങിയിരുന്നു. അത് ഇപ്പോഴാ effectil ആയതു. ഭാഗ്യം എനിക്ക് പ്രശനം ഒന്നും ഇതുവരെ ഉണ്ടായില്ല.
ഒരു രണ്ടു മിനിറ്റ് കഴിഞ്ഞു കാണും, ടിന്‍റു മോന്‍റെ അപ്പുറത്ത് ഇരുന്ന മോള്‍ ചാടി എഴുന്നേറ്റു ആരും കേള്‍ക്കാത്ത രീതിയില്‍ ടീച്ചറിനോട് പറഞ്ഞു, "ടീച്ചര്‍ എനിക്ക് toilet - ഇല്‍ പോണം...".കണക്കില്‍ മുഴുകി നിന്ന ടീച്ചര്‍ക്ക്‌ കാര്യം മനസ്സിലായില്ല. ടീച്ചര്‍  ക്ലാസ്സ്‌ മുഴുവനും കേള്‍ക്കെ ഉറക്കെ ചോദിച്ചു "എന്താ? ടോയ്ലെറ്റില്‍ പോണോ?"
ക്ലാസ്സില്‍ ഒരു കൂട്ട ചിരി മുഴങ്ങി. നാണക്കേട്‌ കൊണ്ടാണോ, അതോ കണ്ട്രോള്‍ ചെയ്യാന്‍ പറ്റാഞ്ഞിട്ടന്നോ എന്തോ, മോള്‍ ക്ലാസ്സില്‍ നിന്ന് ഇറങ്ങി ഒരൊറ്റ ഓട്ടം. ക്ലാസ്സില്‍ കുറച്ചു നേരത്തേക്ക് ചിരികള്‍ മുഴങ്ങി നിന്നു. ഇത് കണ്ട ടിന്‍റു മോന്‍ എന്നോട് പറഞ്ഞു, "എടാ എനിക്കും അത്യാവശ്യമായി പോണം... ഇതു നാണക്കേടാവുമല്ലോ". ഞാന്‍ അവനെ സമാധാനിപ്പിക്കാന്‍ പറഞ്ഞു, "ഞാന്‍ ഇപ്പൊ ശരിയാക്കി തരാം". അപ്പോഴാണ് എനിക്ക് ഒരു ഐഡിയ തോന്നിയത്. "ടീച്ചര്‍, ടിന്‍റു മോന് ഓഫീസില്‍ പോണം" ഞാന്‍ ടീച്ചറിനോട് വിളിച്ചു പറഞ്ഞു. "എന്നാത്തിനാ ?" ടീച്ചര്‍ അത് രസിക്കാത്ത രീതിയില്‍ ചോദിച്ചു". പ്രിന്‍സിപ്പല്‍ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞിരുന്നു"."ഹും ശരി ശരി..." 
കേട്ട പാതി കേള്‍ക്കാത്ത പാതി ടിന്‍റു മോന്‍ ക്ലാസ്സില്‍ നിന്നും ഇറങ്ങി ഓടി.
"ഹോ പ്രിന്‍സിപാലിനെ കാണാന്‍ എന്താണെന്ന ഇത്ര ധിറുതി!" 
ടീച്ചര്‍ ഇതു പറഞ്ഞപ്പോ ഞാന്‍ അറിയാതെ അവിടെയിരുന്നു പൊട്ടി ചിരിച്ചു പോയി.
പിന്നെ എന്തായാലും ആരും ക്ലാസ്സില്‍ ഓഫീസില്‍ പോണം എന്ന് പറഞ്ഞിട്ടില്ല!.

6 അഭിപ്രായങ്ങൾ:

 1. ടിന്‍റുമോന്‍ തിരികെ വന്നപ്പോല്‍ ടീച്ചര്‍...
  "പ്രിന്‍സിപ്പാളിനെ കണ്ടോ?"
  "കണ്ടു, ഫ്ലഷും ചെയ്തു"
  :)

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍2010, മാർച്ച് 16 6:04 PM

  njan paavam kunjaadu.nee angane vilasalle k.kunjadee.

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2010, മാർച്ച് 16 6:08 PM

  puthyiya kathaapaathrangale aavishkarichu kuude?

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍2010, മാർച്ച് 16 6:09 PM

  ee kathayezhuthaanulla prachodanam engane labhichu?

  മറുപടിഇല്ലാതാക്കൂ
 5. ഹ! ഹ!!

  അരുൺ!
  ആ കമന്റ് കലക്കി!!

  എവിടെയായിരുന്നു കുഞ്ഞാടേ?
  കാണാനില്ലല്ലോ!?

  മറുപടിഇല്ലാതാക്കൂ

Thank you for providing the comments