പേജുകള്‍‌

വെള്ളിയാഴ്‌ച, ഒക്‌ടോബർ 03, 2008

ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്

ഇതു പണ്ടു എന്‍റെ കോളേജില്‍ നടന്ന ഒരു ടൂറിന്‍്റെ കഥയാണ്. ഞാന്‍ നേരത്തെ എഴുതിയിട്ടുള്ളത് പോലെ എന്‍റെ ക്ലാസ്സില്‍ എല്ലാവരും ഒറ്റെകെട്ടായി കുരുത്തക്കേടുകള്‍ക്കായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കാലം. ഒരിക്കല്‍ ഞങ്ങള്‍ എല്ലാവരും കൂടെ ഒരു വിനോദയാത്ര പോവാന്‍ തീരുമാനിച്ചു. എല്ലാവരും ഒന്നടങ്കം ആ തീരുമാനത്തെ പിന്താങ്ങി. പക്ഷെ ഒരു കുഴപ്പം. പഴയ ആ ബുക്ക് ഒക്കെ ഇറക്കിയതിന്റെ ക്ഷീണം തീര്‍ന്നതേ ഉള്ളു. അതുകൊണ്ട് ടീച്ചേര്‍സ് ഒക്കെ ഇതിന് സമ്മതിക്കില്ല എന്ന് ഉറപ്പാണ്‌.


എല്ലാവരും തലപുകഞ്ഞ് ആലോചിച്ചു. ആരുടെ തലമണ്ടേലും ഒരു ഐഡിയയും വരുന്നില്ല. അവസാനം നിവര്‍ത്തി ഇല്ലാതെ പോയി സാറുമ്മാരുടെ കാല് പിടിച്ചു. ഭക്തവല്സരായ അവര്‍ മനസ്സലിഞ്ഞു പറഞ്ഞു : "പോവുന്നതൊക്കെ കൊള്ളാം, കൂടെ വരാന്‍ പറ്റിയ ടീച്ചര്‍ മാരെ വല്ലോം കണ്ടു പിടിച്ചോ. നിങ്ങളെ അറിയുന്ന ആരേലും നിങ്ങടെ കൂടെ വരുമോ?"അപ്പോഴാണ് ഞങ്ങള്‍ ഒരു സത്യം ഓര്‍ത്തത്‌. ടൂറിനു പോയിട്ട് നേരെ ചൊവേ ക്ലാസ്സില്‍ പോലും വരാന്‍ ടീച്ചര്‍മാര്‍ക്ക് പേടിയായിരുന്നു.പിന്നല്ലേ... അവസാനം ഞങ്ങള്‍ കുത്തി ഇരുന്നു ഒരു തീരുമാനം എടുത്തു. കുട്ടി ടീച്ചര്‍മാരെ കൊണ്ടുപോകാം. കുട്ടി ടീച്ചര്‍മാര്‍ എന്ന് പറഞ്ഞാല്‍ Guest lecturers. അവരാകുമ്പോ ഞങ്ങളെ കുറിച്ച് അറിയത്തുമില്ല.


അങ്ങനെ ഞങ്ങള്‍ 2-3 പേരെ ഒക്കെ സോപ്പിട്ടു വരാന്‍ സമ്മതിപ്പിച്ചു. ഞങ്ങടെ ദയനീയത ഒക്കെ കണ്ടപ്പോള്‍ അവര്‍ക്ക് തോന്നിപോയി "ഇതുപോലെ പാവം കുട്ടികള്‍ വേറെ എവിടേലും കാണുമോ?"അങ്ങനെ ഞങ്ങളെ നയിക്കാനായി ഞങ്ങടെ എല്ലാം എല്ലാം ആയ HOD യും കൂടെ വരാന്‍ തീരുമാനിച്ചു. സാറുമായി നല്ല "terms" ആരുന്നതുകൊണ്ട് സര് പറഞ്ഞു :" ഞാന്‍ ഉള്ളപ്പോ തന്നെ ഇത്രേം കാണിക്കുന്നു.അപ്പൊ ഞാന്‍ ഇല്ലെങ്കിലോ? എനിക്ക് വയ്യേ ആ റിസ്ക് എടുക്കാന്‍..."

ആ എന്തായാലും സാരമില്ല..ടൂറിനു പോകുന്നതല്ലേ പ്രധാനം, ഞങ്ങള്‍ ആലോചിച്ചു. അങ്ങനെ പുള്ളിക്കാരനെ സഹിക്കാന്‍ ഞങ്ങള്‍ തയ്യാറായി.


അവസാനം പോകേണ്ടതിന്റെ തലേ ദിവസം വന്നെത്തി. ക്ലാസ്സിലെ എല്ലാ ആണ്‍കുട്ടികളും ഞങ്ങടെ വീട്ടില്‍ ഒത്തുകൂടി. വീണ്ടും ഓരോരോ ആശയങ്ങള്‍ ഉടലെടുത്തു തുടങ്ങി. സാറിനെ കൊണ്ടുപോകുന്നതൊക്കെ കൊള്ളാം, എന്തേലും ഒരു പണി കൊടുക്കണം. എല്ലാവരും ഐക്യ കണ്ഠേനെ അത് അംഗീകരിച്ചു.

"ഛേ! ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ, നമ്മുക്ക് എന്തേലും different ആയിട്ട് ചെയ്യാം". വവ്വാല്‍ തല പൊക്കി.

"ഹും വീണ്ടും പഴയ പോലെ സസ്പെന്‍ഷന്‍ ഒന്നും മേടിക്കാന്‍ എനിക്ക് വയ്യ" ശ്രീകുട്ടന്‍ തറപ്പിച്ചു പറഞ്ഞു. "നിരുപദ്രവകരമായ എന്തേലും ചെയ്യാം. അതാവുമ്പോ ആര്‍ക്കും കുഴപ്പമില്ലലോ. "

"എന്നാ ആദ്യം നമുക്ക് ഒരു ബാനര്‍ എഴുതാം. എന്നിട്ട് ബസ്സിന്റെ മുന്‍പില്‍ കെട്ടാം. അപ്പൊ എല്ലാരും കാണുമല്ലോ." മോള്‍ പറഞ്ഞു.

ആ ഐഡിയ എല്ലാവര്‍ക്കും ഇഷ്ടമായി.

അങ്ങനെ കുറെ നേരം തലപുകച്ചു ഒരു വരി കണ്ടെത്തി. പഴയ ഒരു പാട്ടിലെ ഒരു വരി ഒക്കെ അടിച്ചെടുത്തു. "മരണത്തില്‍ പോലും മിന്നും സ്മരണ തേടി പോകാം...." ഇതായിരുന്നു ആ വരി.

ഉടനെ തന്നെ പോയി തുണിയും പെയിന്റ്-ഉം ഒക്കെ വാങ്ങികൊണ്ട് വന്നു ബാനറിന്‍്റെ പണി ആരംഭിച്ചു. അല്പം "ഇഫക്ട്" കിട്ടുനതിനു വേണ്ടി ഒരു കറുത്ത തുണിയാണ് മേടിച്ചത്. അതില്‍ ഫ്ളൂറസെന്‍്റെ പെയിന്റ് വെച്ചു എഴുതാന്‍ ആരംഭിച്ചു. എല്ലാവരും ടേണ്‍ ഒക്കെ ഇട്ടു ഒരു വല്യ യത്നത്തിന് ശേഷം ബാനറിന്‍്റെ ഭംഗിയായി പുര്‍ത്തിയാക്കി.

പിറ്റേ ദിവസം ബസ്സില്‍ കെട്ടാനായി ബാനര്‍ ഒക്കെ കൊണ്ടു നേരത്തെ തന്നെ കോളേജില്‍ എത്തി. എന്നിട്ട് ബസ്സിന്റെ മുന്‍പില്‍ തന്നെ വലിച്ചു കെട്ടി. ഭംഗി ഒക്കെ നോക്കിയപ്പോ കിടിലന്‍ ആയിട്ടുണ്ട്.

ഹൊ! എല്ലാവരുടെയും അദ്ധ്വാനം ഫലം കണ്ടു. വേറെ രണ്ടു ക്ലാസ്സുകളുടെ ബസ്സ് കൂടി ഉണ്ടായിരുന്നു. അവരുടെ ഒക്കെ ബസ്സിന്റെ മുന്‍ഭാഗം ഒഴിഞ്ഞു കിടക്കുനത് കണ്ടു ഞങ്ങള്‍ അവരെ കളിയാക്കി: നാണമില്ലലോ... ടൂറിനെന്നു പറഞ്ഞു വന്നിരിക്കുന്നു, വിവരം കേട്ടവര്‍!

എന്തായാലും പോവാനുള്ള സമയം അടുത്തു. എല്ലാവരും ബസ്സില്‍ കേറാന്‍ തുടങ്ങി. അപ്പോഴാണു പുറത്തു ഒരു ബഹളം കേട്ടത്. "ഹും ആരാടാ ഈ അറം പറ്റുന്ന വാക്കുകള്‍ ഒക്കെ എഴുതി ബസ്സിന്റെ മുമ്പില്‍ വെച്ചിരിക്കുന്നത്? അതും വളരെ സിംബോളിക് ആയി കറുത്ത തുണിയില്‍! HOD സര്‍ ഭയങ്കര കലിപ്പ്. "ഇതു അഴിക്കാതെ ഞാന്‍ ബസ്സേല്‍ കേറുകേം ഇല്ല നിങ്ങള്‍ ഒട്ടു പോവുകേം ഇല്ല..."

"സാറിന് അങ്ങനെ ഒക്കെ പറയാം. ഞങ്ങള്‍ രാത്രി മുഴുവനും ഇരുന്നു അദ്ധ്വാനിച്ച് ഉണ്ടാക്കിയ ബാനറാ.... അത് അങ്ങനെ പെട്ടന്നൊന്നും മാറ്റാന്‍ പറ്റില്ല." ഞങ്ങള്‍ ഒന്നടങ്കം രോഷം പ്രകടിപിച്ചു. " അത് മാറ്റുന്ന പ്രശനമില്ല!"
"അതൊന്നും പറഞ്ഞാ പറ്റില്ല...ഇതു അറം പറ്റുന്ന പരിപാടിയാ. ഇനി പോയിട്ട് വല്ലോം പറ്റിയാ നിങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ? പുള്ളികാരന്‍ തന്‍റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. അവസാനം ടൂര്‍ മുടങ്ങുമെന്ന അവസ്ഥ വന്നപ്പോ ഞങ്ങള്‍ കടുംപിടുത്തത്തില്‍ നിന്നു അയയേണ്ടി വന്നു. ബാനര്‍ അഴിച്ചുമാറ്റി. എല്ലാവരും തകര്‍ന്ന ഹൃദയത്തോടെ ബസ്സില്‍ കയറി.

"ഹും ഇനി എന്നാ ഇങ്ങേര്‍ക്ക് ഇട്ട് ഒരു പണി കൊടുത്തിട്ടേ ഉള്ളു കാര്യം!" എല്ലാവരും ഒരുപോലെ മനസ്സില്‍ ഉറപ്പിച്ചു.

ബസ്സ് നീങ്ങി തുടങ്ങിയപ്പോ ആരോ പുറകില്‍ നിന്നു ഒരു പാട്ടു പാടി. ബാക്കി എല്ലാവരും അതേറ്റു പിടിച്ചു:"സമയമാം രഥത്തില്‍ ഞാന്‍..."

ബസ്സില്‍ നിന്നും എടുത്തു ചാടാന്‍ ശ്രമിച്ച സാറിനെ അവസാനം എല്ലാരും കൂടെ സമാധാനിപ്പിച്ചു കൊണ്ടു പോകേണ്ടി വന്നു!

7 അഭിപ്രായങ്ങൾ:

  1. അല്ലേലും ടൂറിനു പോകുമ്പോള്‍ എഴുതാന്‍ പറ്റിയ ബാനറേ..നിങ്ങള്‍ക്കൊന്നും സംഭവിക്കാതെ തിരിച്ചു വന്നത് കാരണവന്മാര്‍ ചെയ്ത കുരുത്ത്വം കൊണ്ടാ ന്നു വിചാരിച്ചോ !!

    ഇപ്പോളും ഇത്രേം തല്ലുകൊള്ളിത്തരങ്ങള്‍ കൈയ്യില്‍ ഉണ്ടോ കുഞ്ഞാടേ ??

    മറുപടിഇല്ലാതാക്കൂ
  2. പ്രായം അതല്യോ
    ഇങ്ങനൊക്കെ എഴുതീലേലല്ലേ അതിശയമുള്ളൂ....

    കാലം ചെല്ലട്ടേ, കുടുംബവും മക്കളുമൊക്കെയാകട്ടെ...
    ആ മക്കള്‍ ഒരു ടൂറിനു പോകുമ്പോള്‍ ഇങ്ങനൊരു ബാനര്‍ ഉണ്ടാക്കി ബസ്സിനു മുന്‍പില്‍ കെട്ടട്ടേ....
    അന്നു മനസ്സിലായിക്കൊള്ളും...

    മറുപടിഇല്ലാതാക്കൂ
  3. ‘"ഭയങ്കര’ ക്രിയേറ്റിവിറ്റി തന്നെ. പാവം സാറ് :-)

    മറുപടിഇല്ലാതാക്കൂ
  4. വേണ്ടാതീനം എഴുതി വച്ചതും പോരാ...സാരിനിട്ടു പാര വയ്ക്കുന്നോ?

    മറുപടിഇല്ലാതാക്കൂ
  5. സാറിനിട്ട് തന്നെ പണിയണം...അതാകുമ്പോള്‍ എളുപ്പമല്ലേ?

    മറുപടിഇല്ലാതാക്കൂ
  6. കാന്താരിക്കുട്ടി : ഇപ്പൊ എന്തായാലും എഴുത്ത് മാത്രമെ ഉള്ളൂ. ബാക്കി എല്ലാം നിറുത്തി.
    ഗീതാഗീതികള്‍: നമ്മള്‍ എന്തൊക്കെ ചെയ്താലും അവര്‍ ചെയ്യേണ്ടത് ചെയ്യും...പിന്നെ അതിനെ കുറിച്ചു ഇപ്പോഴേ ഓര്‍ത്തു വിഷമിച്ചിട്ട് എന്ത് കാര്യം!
    Bindhu Unny:അത് മാത്രമെ ഉള്ളൂ...ഇത്രേം കാലം അതൊക്കെ കൊണ്ടാ പിടിച്ചു നിന്നത്...
    സ്മിത ചേച്ചി: അന്നിതൊക്കെ ഒരു രസം ആയിരുന്നു. പിന്നിട് ആലോചിക്കുമ്പോള്‍ ചിരിക്കാന്‍ എന്തേലും ഒക്കെ വേണ്ടേ...
    ശിവ:അത്ര എളുപ്പം ഒന്നും അല്ലാരുന്നു...ഇനിയും ഇതുപോലെ കുറെ പണികള്‍ ഉണ്ട്..അതൊക്കെ ഇനി ഒരു അവസരത്തില്‍ എഴുതാം...
    ബഷീര്‍ വെള്ളറക്കാട്‌ / pb: വളരെ നന്ദി.
    കമന്‍റ് എഴുതി സഹായിച്ച എല്ലാവര്‍ക്കുമുള്ള നന്ദി അറിയിക്കുന്നു.

    മറുപടിഇല്ലാതാക്കൂ

Thank you for providing the comments